ഞാന്‍ ഓര്‍ത്തു പോകുന്നു പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ എണ്ണമറ്റസൌഹൃദങ്ങള്‍ എത്ര വിളിച്ചിട്ടും ഒരു പിന്‍വിളിക്ക് കാതോര്‍ക്കാതെ തിരിഞ്ഞു നടന്ന സുഹൃത്തുക്കള്‍.. പ്രണയത്തിന്റെ ചിറകിലേറി പാറിപ്പറന്ന സുന്ദര നിമിഷങ്ങള്‍ക്ക് ഒടുക്കത്തെ ഫുള്‍സ്റ്റോപ്പും നല്‍കി എങ്ങോ പോയി മറഞ്ഞ സുഹൃത്തുക്കള്‍..... തിരിഞ്ഞു നോക്കാന്‍ താല്പര്യം കാണിക്കാതെ അവരൊക്കെ ധൃതിയില്‍ നടന്നകലുമ്പോള്‍ ഞാനിവിടെ എകനായിരുന്നു . പിന്‍വിളി കാതോര്‍ക്കാതെ പോയവരോട് ?"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം. ഓര്‍മിക്കണം എന്ന വാക്ക് മാത്രം, എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടു മുട്ടാമെന്ന വാക്ക് മാത്രം." ഒന്നും കേള്‍ക്കാതെ അവരൊക്കെയും നടന്നകന്നു..ധൃതി പിടിച്ച യാത്രയില്‍ ആരും എന്നെ ഓര്‍ത്തില്ല അറിയില്ല എന്തായിരുന്നു എന്റെ കുഴപ്പം ? സൌഹൃദങ്ങള്‍ ഓരോന്നായി തകര്‍ന്നടിയുമ്പോഴും ഓരോരുത്തരും വിടവാങ്ങി പോയത് എങ്ങോട്ടാണ്? ലോകത്തിന്റെ മായക്കാഴ്ചകള്‍ തേടിയായി രിക്കുമോ? .. ... എന്തിനവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയാത്രയില്‍ എവിടെ എങ്കിലും അവരെന്നെ ഓര്‍ക്കുന്നുണ്ടാവുമോ
Saturday, November 26, 2011
Subscribe to:
Post Comments (Atom)

No comments:
Post a Comment